1470-490

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ടെലി മെഡിസിൻ സംവിധാനം

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിൻ സംവിധാനം പ്രവർത്തനം ആരംഭിച്ചു. 04802751232 എന്ന നമ്പറിൽ വിളിച്ചാൽ അന്നത്തെ ദിവസം ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ നമ്പർ നൽകും. ഈ നമ്പറിൽ വാട്സാപ്പ് വീഡിയോ കാളിങ് വഴി ഡോക്ടർ രോഗികളെ പരിശോധിച്ച് വേണ്ട മരുന്നും മറ്റ് നിർദ്ദേശങ്ങളും നൽകും. മരുന്ന് രോഗിയുടെ വീട്ടിൽ എത്തിക്കും. മൂന്നു ദിവസം രോഗിയെ ഇപ്രകാരം നിരീക്ഷിക്കും. എന്നിട്ടും കുറവില്ലെങ്കിൽ ദിശയിൽ രോഗിയെ പ്രവേശിപ്പിക്കും. രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയാണ് ടെലിമെഡിസിൻ സേവനം ലഭിക്കുക.

Comments are closed.