1470-490

പൊതു ഇടങ്ങൾ അണു വിമുക്തമാക്കി

കോവിഡ് 19 വൈറസ് ആശങ്കയുടെ പാശ്ചാത്തലത്തിൽ നാട്ടിക പഞ്ചായത്തിൽ അഗതികളെ താമസിപ്പിച്ച ഡോർ മെറ്ററി, കമ്മ്യൂണിറ്റി കിച്ചൻ പരിസരം, പൊതു റോഡുകൾ, തൃപ്രയാർ അമ്പല നട, പോളി ജങ്ഷൻ, തൃപ്രയാർ സെന്റർ, ബസ് സ്റ്റാൻഡ് എന്നിവടങ്ങൾ നാട്ടിക അഗ്‌നി രക്ഷാ സേന അണുവിമുക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി വിനു, ഗ്രാമപഞ്ചായത്തംഗങ്ങളായ പി. എം. സിദ്ദിഖ്, സി. ജി. അജിത്കുമാർ, ഫയർ ഫോഴ്‌സ് ഓഫീസർമാരായ പി.കെ.സുരേഷ്, ബ്രിജിലാൽ, ഉല്ലാസ്, സജിത്ത്, ജോഷി, സിവിൽ ഡിഫൻസ് അംഗങ്ങൾ ഷിഹാബ്, നിയാസ്, സന്നദ്ധ പ്രവർത്തകരായ സി എസ് മണികണ്ഠൻ, ബഷീർ, റഹീം ഇല്ല്യാസ്, ഷക്കീർ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348