1470-490

അതിഥി തൊഴിലാളികൾക്ക് പോലീസിന്റെ ബോധവൽക്കരണം

കോവിഡ് 19 ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുട്ടനെല്ലൂരിലെ അതിഥി തൊഴിലാളികൾക്ക് പോലീസിന്റെ ബോധവൽക്കരണം. സിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തിയത്. കോവിഡ് 19 നെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ലോക് ഡൗണിന്റെ ആവശ്യകതയെക്കുറിച്ചും തൊഴിലാളികളെ പറഞ്ഞ് മനസ്സിലാക്കി. ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസറും എഎസ്പിയുമായ അജിത്കുമാർ തൊഴിലാളികളോട് ഹിന്ദിയിൽ കാര്യങ്ങൾ വിശദീകരിച്ചു. വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വീഴരുതെന്നും ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ എങ്ങോട്ടും പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടിനുളളിൽ, അല്ലെങ്കിൽ വിശ്രമകേന്ദ്രങ്ങളിൽ സുരക്ഷിതമായി കഴിയേണ്ട സമയമാണിത്. പരിഭ്രമിക്കേണ്ട കാര്യമില്ല. വ്യക്തിശുചിത്വവും പരിസരശുചിത്വവും കർശനമായി പാലിക്കണം. ഭക്ഷണം വേണ്ടവർക്ക് ഭക്ഷണം നൽകാനും ആരോഗ്യ പരിരക്ഷ നൽകാനും സർക്കാർ പ്രതിഞ്ജാബദ്ധമായി കൂടെയുണ്ട്. പോലീസിന്റെ സഹായവും ഏതു സമയത്തും ഉണ്ടാകും. സർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ഭയപ്പെടേണ്ട കാര്യമില്ല. അജിത്കുമാർ പറഞ്ഞു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും തൊഴിലാളികൾക്ക് കൈമാറി. കോവിഡ് 19 നെ പ്രതിരോധിക്കേണ്ട ആരോഗ്യസുരക്ഷാ മുൻകരുതലുകളെപ്പറ്റി ഐഎംഎ പ്രതിനിധി സ്‌നേഹ വിശദീകരിച്ചു. തൊഴിലാളികൾക്കുളള അവശ്യസാധനകിറ്റുകൾ ഡിഐജി വിതരണം ചെയ്തു. തൃശൂർ സിറ്റി പോലീസ് മോഹൻ ആർ ആദ്യത്യ, എസിപി വി കെ രാജു, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.