അതിഥി സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം: അവലോകന യോഗം ചേർന്നു

കോവിഡ് 19 ന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി.മൊയ്തീന്റെ നേതൃത്വത്തിൽ കൊടകരയിൽ യോഗം ചേർന്നു. മുഴുവൻ അതിഥി തൊഴിലാളികളുടെയും പൂർണ്ണ വിവരങ്ങൾ ശേഖരിക്കുന്നതിന് ലേബർ ക്യാമ്പുകളിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി. ഇവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകും. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തും. പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. പ്രസാദൻ, വിവിധ വകുപ്പ് തല മേധാവികളായ ജില്ലാ പോലീസ് സൂപ്രണ്ട് കെ.പി.വിജയകുമാരൻ, ഡപ്യൂട്ടി കലക്ടർ എം. ഡി. ഗിരീഷ്, ഡി. വൈ. എസ്. പി. സി.ആർ.സന്തോഷ്, തഹസിൽദാർ ഇ.എൻ. രാജു, ഡെപ്യൂട്ടി തഹസിൽദാർ ഡിസാസ്റ്റർ മാനേജ്മെന്റ് എൻ. അശോക് കുമാർ, ലേബർ ഓഫീസർ ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പെക്ടർ ടി. എൻ .ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹാരീസ് പറച്ചിക്കാടൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ. എൽ. പാപ്പച്ചൻ, ജോയ് നെല്ലിശ്ശേരി, പഞ്ചായത്തംഗം സുകുമാരൻ കൊടിയത്ത്, പഞ്ചായത്ത് സെക്രട്ടറി ജി.സബിത തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.