1470-490

നരിക്കുനി ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കള 4 ദിവസം പിന്നിടുന്നു….

നരിക്കുനി: – നരിക്കുനി ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കള 4 ദിവസം പിന്നിടുമ്പോൾ നൂറ് കണക്കിന് നിരാലംബരുടെ വീടുകളിൽ ഉച്ച ഭക്ഷണമെത്തുന്നു, കുടുംബശ്രീ CDS ചെയർപേഴ്സൺ വൽസലേച്ചിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഭക്ഷണമൊരുക്കുമ്പോൾ യുവജനക്ഷേമ ബോർഡ് യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾ ഭക്ഷണം വീട്ടിലെത്തിക്കുന്നു, 265 പേർക്കാണ് ദിവസം ഭക്ഷണം വീട്ടിലെത്തിക്കുന്നത്, കൂടാതെ സന്നദ്ധ യുവജന വളണ്ടിയർമാരും സഹായിക്കുന്നു, വീട്ടിലിരിക്കേണ്ടുന്ന സമയത്ത് നാടിന് വേണ്ടി ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്ന ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, നരിക്കുനി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ തുടങ്ങിയവർ ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു ,
ഫോട്ടോ :- നരിക്കുനി പഞ്ചായത്ത് കമ്മൂണിറ്റി കിച്ചണിൽ ഭക്ഷണം പാകം ചെയ്യുന്നു

Comments are closed.