1470-490

മലപ്പുറം ജില്ലയില്‍ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ അവശ്യസര്‍വീസായി അനുവദിക്കും

രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും

പരപ്പനങ്ങാടി:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകളും കൊറിയര്‍ സേവനങ്ങളും അവശ്യസര്‍വീസായി അനുവദിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ക്കും കൊറിയര്‍ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ െൈവകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. കൂടാതെ കൊറിയര്‍ ഡെലിവറി രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയുമുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയുന്നവര്‍ക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.
ഹോട്ടലുകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. പാര്‍സല്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. രാത്രി എട്ടു വരെ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നല്‍കാം. ഹോട്ടല്‍ ജീവനക്കാര്‍ സ്വന്തം ഐ.ഡി കാര്‍ഡുകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments are closed.