1470-490

മരുന്ന് വിൽപന കുറുപ്പടി പ്രകാരം മാത്രം

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഹൈഡ്രോക്സി ക്ലോറോക്യൂയിൻ മരുന്നിന്റെ വിൽപന ഗണ്യമായി കൂടിയിരിക്കുന്നു. പ്രസ്തുത മരുന്ന് അംഗീകൃത മെഡിക്കൽ പ്രാക്റ്റീഷ്ണറുടെ കുറിപ്പടി പ്രകാരം മാത്രമേ വിൽപന നടത്താൻ പാടൂവെന്ന് അസിസ്റ്റന്റ ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം കർശന നിർദേശം നൽകി. നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ചട്ടപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Comments are closed.