1470-490

മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി സി സർവീസ്

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഗവ.മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തും. ചാലക്കുടിയിൽ നിന്നും രാവിലെ ആറരയ്ക്കും ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കുമാണ് ബസ് പുറപ്പെടുക. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാണ് കളക്ടറുടെ നിർദേശപ്രകാരം ബസ് സർവ്വീസ് തുടങ്ങുന്നത്. ബസ് സേവനം ഉപയോഗിക്കുന്ന ജീവനക്കാർ ഉദ്യോഗ തിരിച്ചറിയൽ രേഖ കാണിക്കണം.

Comments are closed.