1470-490

ലോക് ഡൗൺ:രോഗികളുടെ പരിരക്ഷക്കായി ആരോഗ്യപാക്കേജ് പ്രഖ്യാപിക്കണം: വിസ്ഡം യൂത്ത്

കോഴിക്കോട്: ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ചികിൽസ ലഭിക്കാതെ ദുരിതത്തിലായ രോഗികളുടെ പരിരക്ഷക്കായ് സർക്കാർ പ്രത്യേക ആരോഗ്യപാക്കേജ് പ്രഖ്യാപിക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടീവ് ഓൺലൈൻ മീറ്റ് ആവശ്യപ്പെട്ടു.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായുള്ള ഗതാഗത സ്തംഭനം അനിവാര്യമായ മരുന്നുകളുടെ ലഭ്യത കുറഞ്ഞത് കാരണം തീരാ ദുരിതത്തിലാണ് രോഗികൾ. പ്രത്യേകിച്ച് ഡയാലിസിസിന് വിധേയമാകേണ്ട കിഡ്നി രോഗികൾക്ക് ചികിൽസാ കിട്ടാതെ പോകുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു. ഗതാഗത സ്തംഭനം മററു രോഗികളുടെ ഹോസ്പിറ്റൽ സന്ദർശനത്തിന് സാധിക്കാത്തതിനാൽ ചികിൽസ ലഭിക്കാതെ പോകുന്നു. അതിനാൽ പട്ടിണി നിവാരണത്തിനായ് റേഷൻ പ്രഖ്യാപിച്ച പോലെ പ്രത്യേ ആരോഗ്യപാക്കേജ് പ്രഖ്യാപിക്കണമെന്ന് വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു. കിടപ്പിലായ രോഗികളുടെ ലിസ്റ്റെടുത്ത് വീടുകളിലെത്തി അവരെ പരിചരിക്കാനും ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ പ്രാദേശികമായി സജ്ജമാക്കണം. സ്വകാര്യ ആശുപത്രികളടക്കമുള്ള സൗകര്യങ്ങളെ പ്രായോഗികമായി ഉപയോഗപ്പെടുത്തണമെന്നും മീറ്റ് ആവശ്യപ്പെട്ടു.
ലോക് ഡൗൺ മാനിച്ച് അവരവരുടെ വീടുകളിരുന്ന് പങ്കെടുത്ത വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതി ഓൺലൈൻ മീറ്റ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിണ്ടന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി ഉൽഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് കെ.സി ഹാരിസ് മദനി കായക്കൊടി അധ്യക്ഷത വഹിച്ചു.

കോവിഡ്-19 കരുതൽ, കാരുണ്യം വിസ്ഡം യൂത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.വിർച്വൽ എക്സ്പോ, തീം എക്സ്പോ, വെബിനാർ, സൗജന്യ റേഷൻ, ആരോഗ്യ സന്നദ്ധസേവനത്തിനുള്ള ടീം, വിസ്ഡം മെഡിക്കൽ ഹെൽപ് ഡെസ്ക്, ജലം കാമ്പയ്ൻ, പീസ് റേഡിയോ പ്രോഗ്രാം, ഐടി എക്സ്പ്ലോർ എന്നിവ അനുബന്ധമായി നടക്കും. വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്,
വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ അഹ് മദ് സ്വലാഹി, സംസ്ഥാന ഭാരവാഹികളായ ഡോ. ഷബീൽ പി.എൻ, മുജീബ് ഒട്ടുമ്മൽ, ഒ മുഹമ്മദ് അൻവർ, ഡോ.കെ. ഫസലുറഹ്മാൻ കക്കാട്, അബ്ദുല്ലാ ഫാസിൽ, യു മുഹമ്മദ് മദനി, സുഹൈൽ പി യു, നിഷാദ് സലഫി, ഡോ: നസീഫ് പി പി, അനിൽ പ്രിം റോസ് നേതൃത്വം നൽകി.
അഫീഫ് മദനി, അബ്ദുറഹ്മാൻ, ഷബീർ പി, മേമി, ഇഖ്ബാൽ വയനാട്, ഫിറോസ് ഖാൻ സ്വലാഹി, ശംസീർ സ്വലാഹി, റഷീദ് പാലത്ത്, അൻഫസ് മുക്രം, ഡോ: മുഹമ്മദ് കുട്ടി കണ്ണിയൻ, അഷ്കർ അരിയൂർ ,തൽഹത്ത് സ്വലാഹി, നൗഫൽ അഴിയൂർ, ഷഹീർ പെരുമ്പാവൂർ, ഹാരിസ് ഫാറൂഖി കൊല്ലം, ശുഐബ് അൽ ഹികമി, ത്വാഹാ പാലാംകോണം എന്നിവർ സംസാരിച്ചു.

Comments are closed.