1470-490

കുന്നംകുളം താലൂക്ക് ആശുപത്രി: ജാഗ്രത സേന രൂപീകരണം നടന്നു

കുന്നംകുളം: കേരള സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം കുന്നംകുളം നഗരസഭ താലൂക്ക് ആശുപത്രി പി.പി യൂണിറ്റിൻ്റെ പരിധിയിൽ വരുന്ന  2, 3 , 4, 5, 6. 7, 8, 11, 19 വാർഡുകളിൽ വാർഡ് തല ജാഗ്രത സേന രൂപീകരണം നടന്നു.വാർഡ് കൗൺസിലർ ആരോഗ്യ വകുപ്പ് JHI/JPHN , ആശ പ്രവർത്തക, പെയിൻ ആൻഡ്പാലിയേറ്റീവ് വളണ്ടിയർ എന്നിവരടങ്ങുന്നതാണ് ജാഗ്രത സേന . വാർഡ് തലത്തിൽ സന്നദ്ധ – പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള വേണ്ടിയാണ് ‘ജാഗ്രതസേന’ രൂപീകരിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ പി.എം.സുരേഷ്, ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സുമ ഗംഗാധരൻ, വാർഡ് കൗൺസിലർമാരായ അസീസ് .കെ .എ, കെ.ബി.സലിം ,ഷീബ.വി.എം, ബിജു.സി.ബേബി, പി.ഐ.തോമസ്, ബിനീഷ് .പി .കെ .ബീന രവിതാലൂക്ക് ആശുപത്രി,പബ്ലിക്ക് ഹെൽത്ത് നെഴ്സ് പി.ബി.പത്മാവതി.താ ലൂക്ക് ആശുപത്രി ജൂ. ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് സി, JPHN ന്മാരായ ഷോളി. പി.സി, ഹൃദ്യ ചന്ദ്രൻ , എം.ആർ. ശ്രീവിദ്യ , എം.ആർ.പ്രിയ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.