1470-490

സേവന, പ്രതിരോധ പ്രവർത്തനങ്ങളുമായി കുന്നംകുളം അഗ്നിരക്ഷാസേന

സേവന, പ്രതിരോധ പ്രവർത്തനങ്ങളുമായി
കുന്നംകുളം അഗ്നിരക്ഷാസേ
സേവന പ്രതിരോധ പ്രവർത്തനങ്ങളുമായി കുന്നംകുളം അഗ്നിരക്ഷാസേന. കുന്നംകുളം താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള ഐസൊലേഷൻ വാർഡ് വ്യത്തിയാക്കി. പൊതുവിതരണ കേന്ദ്രങ്ങൾ, ബസ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണുനശീകരണപ്രവർത്തനങ്ങൾ നടത്തി. പഴഞ്ഞി, കോട്ടോൽ മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം അണുനശീകരണം നടത്തി. കുന്നംകുളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൻ ഭാഗമായി നഗരസഭാ മേഖലകളിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണവും നടത്തി. സീനിയർ ഫയർ ഓഫീസർ ശ്രീകുമാർ ഫയർ ഓഫീസർമാരായ രവീന്ദ്രൻ, എസ് സുനിൽകുമാർ വി സുരേഷ് കുമാർ ഫയർ ഓഫീസർ ഡ്രൈവറായ ജോബിൻ എസ് സൂരജ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.