1470-490

കോട്ടക്കൽ: സമ്പൂർണ സോളാർ വൽക്കരണത്തിനു മുൻതൂക്കം നൽകി ബജറ്റ്

കോട്ടക്കൽ: സമ്പൂർണ സോളാർ വൽക്കരണത്തിനു മുൻതൂക്കം നൽകി 60.75 കോടി ചെലവു പ്രതീക്ഷിക്കുന്ന മിച്ചബജറ്റ് കോട്ടക്കൽ നഗരസഭ പാസാക്കി. വൈദ്യുതിയുടെ വർദ്ധിച്ചതോതിലുള്ള ഉപയോഗം കണക്കിലെടുത്തു സമ്പൂർണ്ണ സോളാർ വൽക്കരണത്തിനാണ് പ്രാധാന്യം നൽകിയത്. ഇതിന്റെ ആദ്യപടിയായി നഗരസഭയും അനുബന്ധ സ്ഥാപനങ്ങളും സോളാർ വൽക്കരിക്കും. സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കുന്നതിനും തെരുവിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നതും തടയുന്നതിനായി നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക. ആരോഗ്യമേഖലയിൽ നഗരസഭയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു കീഴിലുള്ള ഏഴു സബ് സെന്ററുകൾ ആധുനിക വൽക്കരിക്കും. ദാരിദ്ര നിർമ്മാർജ്ജനത്തിനും ദുരന്തനിവാരണങ്ങൾക്കു മാ യി ഒരു കോടി രൂപ വകയിരുത്തി. ഉടനെ തുറന്നു പ്രവർത്തനമാരംഭിക്കുന്ന ബഡ്സ് സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കായി പ്രത്യേകം തൊഴിപരിശീലന കേന്ദ്രം സ്ഥാപിച്ചു പരിശീലനം നൽകും. വയോമിത്ര കേന്ദ്രത്തിലുള്ള വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകുകയും , അവർക്ക് സൗജന്യ ബസ് യാത്രക്കുള്ള സൗകര്യമൊരുക്കുകയും ചെയ്യും. 61.48 കോടി വരവും 60.48 കോടി ചെലവും വരുന്ന മിച്ചബജറ്റാണ് നഗരസഭ ഉപദ്യക്ഷ യു.ബുഷ്റഷബീർ അവതരിപ്പിച്ചത് . നിലവിലെ ഭരണ സമിതിയുടെ അവസാന ബജറ്റ് പ്രത്യേക സാഹചര്യം കാരണം വളരെ ലളിതമായ ചടങ്ങിലൊതുക്കി.

Comments are closed.