1470-490

കൊടുങ്ങല്ലൂർ അസ്മാബി കോളേജ് ഹോസ്റ്റൽ ഐസുലേഷൻ വാർഡാകുന്നു

ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് ഹോസ്റ്റൽ ഐസുലേഷൻ വാർഡാക്കി മാറ്റുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് എം.ഇ.എസ് അസ്മാബി കോളേജിന്റെ ഹോസ്റ്റൽ ഐസൊലേഷൻ വാർഡാക്കി മാറ്റാൻ അധികൃതർ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോസ്റ്റലിലെ 30 മുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കി. പഞ്ചായത്ത് പ്രത്യേകം സജ്ജരാക്കിയ യുവജന സ്‌ക്വാഡ്, ആരോഗ്യ പ്രവർത്തകർ, കൊടുങ്ങല്ലൂർ ഫയർഫോഴ്‌സ്, മതിലകം ജനമൈത്രി പോലീസ് എന്നിവർ ചേർന്നാണ് അണുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഹോസ്റ്റലിന്റെ താക്കോൽ എസ് എൻ പുരം പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാമദാസിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ വൈസ് പ്രസിഡന്റ് എം എസ് മോഹനൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ രഘുനാഥ്, ജയ സുനിൽരാജ്, ഫയർഫോഴ്സ് ഓഫീസർ പ്രസാദ്, ശിവരാജ്, മതിലകം പോലീസ് സ്റ്റേഷൻ എ എസ്.ഐ തോമസ്, ആരോഗ്യ പ്രവർത്തകരായ അഭിജാത്, നസീമ, ലിജോ ജോസ് എന്നിവർ പങ്കെടുത്തു. മതിലകം സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണൻ, സബ്ബ് ഇൻസ്പെക്റ്റർ കെ.എസ്.സൂരജ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഹോസ്റ്റൽ സന്ദർശിച്ചു.

Comments are closed.