1470-490

ചൂടു കടുത്തു;മീലിമൂട്ടകൾ പെരുകുന്നു.

എം ഖമറുദ്ദീൻ

വേങ്ങര: കൊറാണ കാലത്ത് വിഷ രഹിതമായും വില കൊടുക്കാതെയും നാട്ടിൻ പുറങ്ങളിൽ ലഭിക്കുന്ന പപ്പായ, മുരിങ്ങ, കറിവേപ്പില തുടങ്ങിയ ചെടികളെ ആക്രമിച്ച് മീലിമൂട്ടകൾ പരക്കുന്നു. നീരൂറ്റിക്കുടിക്കുന്ന സൂക്ഷ്മജീവികളായ ഇവയുടെ വംശവർധനവ് ചൂടുകാലത്ത് കൂടും.കൊക്കോ, തെങ്ങ്, പഴച്ചെടികൾ, അലങ്കാരച്ചെടികൾ എന്നു വേണ്ട എല്ലാ വിഭാഗം ചെടികളിലും ഇവ കയറിപ്പറ്റും. നല്ല വിളവു നൽകുന്ന പപ്പായ കളിൽ ഇവ കയറിപ്പറ്റുന്നതോടെ കായ് പിടുത്തം ഇല്ലാതാവുകയും ഇലകളിൽ മഞ്ഞനിറം വന്ന് മുരടിച്ച് ഓജസ്സ് നശിച്ച് ചെടികൾ തന്നെ നടിക്കുന്നതിലേക്കെത്തും. തെങ്ങുകൾക്കും ഇവ ഭീഷണിയാണ്. ഇവനീരുറ്റിക്കുടിക്കുന്നതോടെ ഓലകൾ ചുരളും. ചെടികളേയും മരങ്ങളേയും ഇല്ലായ്മ ചെയ്യുന്ന ഇവക്കെതിരെ രാസകീടനാശിനികൾ ഫലപ്രദമല്ലെന്ന് വേങ്ങര കൃഷി ഉപഡയറക്ടർ പ്രകാശ് പുത്തൻ മoത്തിൽ പറഞ്ഞു.വൈകാതെ മിത്ര കീടങ്ങളായ ചില വണ്ടുകൾ എത്തും. അവ ഇവയുടെ മുട്ടകളും ലാർവകളും തിന്ന് ഇവയുടെ വംശവർധന തടയും. മഴ പെയ്യുന്നതോടെ യും ഇവ നശിക്കും. ഇവ പടർന്നു പിടിച്ച ചെടികളിലെ പഞ്ഞി പോലുള്ള ആവരണം സോപ്പു ലായനി തളിച്ച് മാറ്റിയ ശേഷം വെളുത്തുള്ളി – വേപ്പെണ്ണ-സോപ്പ് മിശ്രിതം ഫലപ്രദമാണ്.

Comments are closed.