1470-490

കോവിഡ് 19: ഹോമിയോ-ആയൂർവദ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം നടന്നു

തൃശൂർ: കോവിഡ് 19 വൈറസ് വ്യാപനം പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആയുഷ് വകുപ്പിലെ മെഡിക്കൻ ഓഫീർസർമാർക്ക് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി. ആയുഷ് വകുപ്പിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലയിലെ അതിഥിതൊഴിലാളികളുടെ ക്യാമ്പ്, പുവരധിവാസ ക്യാമ്പ് എന്നിവിടങ്ങളിലൂള്ള വ്യക്തികളുടെ ആരോഗ്യനിലവരം സംബന്ധിച്ചുള്ള കാര്യങ്ങളിൽ മേൽനോട്ട്ം വഹിക്കണം. ഭാരതിയ ചികിത്സാവ കുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും ജില്ലാ മേലധികാരികൾ നാഷണൽ അയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെയും നേതൃത്വത്തിൽ അതാത് വകുപ്പിലെ പകർച്ചവ്യാധി പ്രതിരോധസെല്ലുകൾ സംയേജിതമായി പ്രവർത്തിക്കണം. ഇതിനായുള്ള വകുപ്പു തല സംവിധാനങ്ങൾ മരുന്നിന്റെ ലഭ്യത, മാനവ വിഭവശേഷി തുടങ്ങിയവ വകുപ്പ് ഉറപ്പ് വരുത്തേണ്ടതാണ്. പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ എന്നീ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പഞ്ചായത്തിലെ സെക്രട്ടറിമാർ ഡെപ്യുട്ടി ഡയറക്ടർ ജനപ്രതിനിധികൾ ഒരുക്കി നൽകേണ്ടതാണ്. ആയുഷ് വകുപ്പിലെ ആയുർവേദ, ഹോമിയോപതി മെഡിക്കൽ ഓഫീസർമാർക്കുള്ള യാത്രസൗകര്യം അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഒരുക്കേണ്ടതാണ്. മെഡിക്കൽ സംഘത്തിൽ വാർഡ്മെമ്പർ, അതിഥി തൊഴിലാളികളുടെ ലെയ്സൺ ഓഫീസർ, ആശാപ്രവർത്തകർ, ജെപിഎച്ച്എൻ,/ജെഎച്ച് ഐ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയിലെ ഡോക്ടർമാർ, ആരോഗ്യ സന്നദ്ധപ്രവർത്തകർ എന്നിവരേയും ഉൾപ്പെടുത്തേണ്ടതാണ്. ആവശ്യമെങ്കിൽ ജനമൈത്രി പോലീസിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന് നിയോഗിക്കപ്പെട്ട വർ പൊതുശുചിത്വം, വ്യക്തി ശുചിത്വം ശുദ്ധജന ലഭ്യത, ഭക്ഷണ ലഭ്യത, മാലിന്യ നിർമ്മാർജ്ജനം, പകർച്ചവ്യാധി പ്രതിരോധം അവശ്യ ചികിത്സ, ധൂപനം , ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടലുകൾ നടതേണ്ടതാണ്. അതത് ദിവസത്തെ പ്രവർത്തനങ്ങൾ വകുപ്പ് മേധാവികൾ സമാഹരിച്ച് റിപ്പോർട്ട് ചെയ്യണമെന്നും കളക്ടർ പറഞ്ഞു.

Comments are closed.