1470-490

ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയുടെ കാലാവധി നീട്ടി നൽകി

ക്ഷേത്രം മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നിലവിലെ മേൽശാന്തിയുടെ കാലാവധി ദേവസ്വം നീട്ടി നൽകി. പഴയത്ത് സുമേഷ് നമ്പൂതിരിയാണ് നിലവിലെ മേൽശാന്തി. ഇദ്ദേഹത്തിന്റെ ചുമതല ഇന്ന് അവസാനിയ്ക്കാനിരിക്കെയാണ് കാലാവധി നീട്ടി നൽകിയത്. സുമേഷ് നമ്പൂതിരി ഒക്ടോബർ ഒന്നു മുതൽ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവൃത്തി ചെയ്തുവരുകയാണ്.  
    ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേയ്ക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനാകാത്തതിനാലാണ് നിലവിലെ മേൽശാന്തിയ്ക്ക് കാലാവധി നീട്ടി നൽകിയത്. ഈ മാസം 18ന് ആയിരുന്നു പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ക്ഷേത്രം വലിയ തന്ത്രിയ്ക്ക് ആ ദിവസം പുലയായതിനെ തുടർന്ന് കൂടിക്കാഴ്ച്ച 23ന് മാറ്റിവെയക്കുകയായിരുന്നു. കോവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 23നും കൂടിക്കാഴ്ച്ചയും തെരഞ്ഞെടുപ്പും നടത്താനായില്ല. ഇതേ തുടർന്നാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനാകാതായത്.
   ഏപ്രിൽ 30 വരേയോ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്ത് അദ്ദേഹം ചുമതലയേൽക്കുന്നതു വരെയോ ഏതാണോ ആദ്യം അതുവരെയാണ് നിലവിലെ മേൽശാന്തിയ്ക്ക് കാലാവധി നീട്ടി നൽകിയിട്ടുള്ളത്.

Comments are closed.