അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് ബുധാനാഴ്ച്ച മുതൽ

ചാഴൂർ പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണക്കിറ്റ് ബുധനാഴ്ച്ച ക്യാമ്പുകളിൽ എത്തും. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഇതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി അറിയിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്തിൽ 1200 അതിഥി തൊഴിലാളികളാണുള്ളത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലും പണവും ഇല്ലാതായ സാഹചര്യത്തിൽ ആരും സംസ്ഥാനത്ത് വിശന്നിരിക്കില്ലെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ഇവർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. ചാഴൂർ ഗ്രാമപഞ്ചായത്തിൽ 29 ക്യാമ്പുകളിലായി 1200 അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്.
കൺസ്ട്രക്ഷൻ, കാറ്ററിങ്, കൊയ്ത്ത് തുടങ്ങിയ മേഖലകളിലാണ് ഇവർ തൊഴിൽ ചെയ്യുന്നത്. സമൂഹ അടുക്കള വഴി ഇവർക്ക് വേണ്ട ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. അരി പഞ്ചസാര ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കിറ്റാണ് വിതരണം ചെയ്യുന്നത്. ലോക് ഡൗൺ കഴിയുന്നതുവരെ ഇവർക്ക് വേണ്ട സധാനങ്ങൾ പഞ്ചായത്തന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകും.
Comments are closed.