കടയിലെ മുഴുവൻ സാധനങ്ങൾക്കും ന്യായവില

കോട്ടക്കൽ: ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ അവശ്യവസ്തുക്കൾക്ക് അമിത വിലയീടാക്കലും പൂഴ്തി വെക്കലും പലയിടങ്ങളിലും നടക്കുമ്പോഴും തന്റെ കടയിലെ മുഴുവൻ സാധനങ്ങളുടെയും ന്യായവില ചട്ടയിൽ എഴുതി പ്രദർശിപ്പിച്ചിരിക്കയാണ് ജെ.എം.വെജിറ്റബിൾസിലെ മുജീബ് റഹ്മാനും ജലീലും. കോട്ടക്കലിലെ പച്ചക്കറി വ്യാപാരികളായ ഇവർ മുഴുവൻ കടക്കാക്കാർക്കും മാതൃകയായിരിക്കയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആദ്യ ദിനം തന്നെ കോട്ടക്കൽ മാർക്കറ്റിൽ അമിത വിലയീടാക്കുന്ന പച്ചക്കറി വിൽപ്പനക്കാരനെ നഗരസഭചയർമാൻ കെ.കെ.നാസർ മാർക്കറ്റിൽ സന്ദർശിക്കുന്നതിനിടയിൽ ശാസിച്ചിരുന്നു. ഇവിടെ തന്നെയാണ് ന്യായവില മാത്രം സ്വീകരിച്ച് ഇവർ മാതൃകയാവുന്നത്. ഓരോ ദിവസവും അന്നത്തെ വില പ്രത്യേകം എഴുതി പ്രദർശിപ്പിക്കും. അതു കൊണ്ട് തന്നെ ജെ.എം. വെജിറ്റബിൾസിൽ പ്രത്യേക തിരക്കും അനുഭപ്പെടുന്നുണ്ട്. വിൽപ്പനക്കിടയിൽ മാസ്ക്ക് ധരിക്കാൻ മറന്നു വരുന്നവരെ അതു ധരിക്കുന്നതിന്റെ പ്രാധാന്യവും ഇവർ അവരെ ബോധ്യപ്പെടുത്തും. കവർ നിരോധനം നടപ്പിലാക്കിയ ദിവസം തന്നെ തന്റെ കടയിലേക്ക് അവശ്യമായ പേപ്പർ കവർനിർമ്മിച്ച് ഇരുവരും മാത്യകയായിരുന്നു.
Comments are closed.