1470-490

ഏങ്ങണ്ടിയൂരിൽ അവലോകന യോഗം

ഏങ്ങണ്ടിയൂരിൽ കെ.വി.അബ്ദുൾ ഖാദർ എം.എൽ.എയുടെ നേതൃത്വത്തിൽ ക്വാറന്റൈൻ – കമ്യൂണിറ്റി കിച്ചൻ അവലോകന യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി എൻ ജ്യോതി ലാൽ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം വിപുലപ്പെടുത്താൻ തീരുമാനിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാനും അവരും കുടുബാംഗങ്ങൾ പുറത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്താനും കഴിയണമെന്ന് എം.എൽ.എ പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആയുർവേദത്തിന്റെയും ഹോമിയോപ്പതിയുടെയും സേവനം പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. യോഗത്തിൽ വാടാനപ്പള്ളി പോലീസ് ഇൻസ്പെക്ടർ പി.ആർ. ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ജബ്ബാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.എ.ഉണ്ണിക്കൃഷ്ണൻ, ഇർഷാദ് കെ. ചേറ്റുവ, എം.എ ഹാരിസ് ബാബു, എന്നിവർ പങ്കെടുത്തു.

Comments are closed.