1470-490

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത്

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതുമൂലമുള്ള പ്രശ്നങ്ങൾ ലോക്ക്ഡൗൺ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത അധ്യയന വർഷം കുട്ടികളെ ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷ ക്ഷണിച്ചതായി കണ്ടുവെന്നും അത് ഇപ്പോൾ വേണ്ട കുറച്ച് കഴിഞ്ഞു മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുട്ടികൾ ലോക്ക്ഡൗൺ കാലഘട്ടം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങൾ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ടെന്നും വീട്ടിൽ വെറുതെയിരിക്കുമ്പോൾ വിദ്യാർഥികളും മുതിർന്നവരും അത്തരം കോഴ്സുകൾക്ക് ചേരണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Comments are closed.