1470-490

ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ ഭക്ഷണം സ്നേഹ കൗണ്ടർ


തൃശൂർ: ലോക് ഡൗണായ സാഹചര്യത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യ ഭക്ഷണ വിതരണവുമായി എടമുട്ടത് ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷന്റെ എടമുട്ടത്ത് സ്നേഹ കൗണ്ടർ. ഉച്ചയ്ക്ക് 12 മുതൽ 1 മണി വരെ സൗജന്യമായി ഭക്ഷണം നൽകും. ഇന്നലെമാത്രം സ്നേഹ കൗണ്ടറിൽ നിന്ന് അൻപതോളം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. വലപ്പാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും ഭക്ഷണം നൽകി. ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ സ്നേഹകൗണ്ടർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പ്രവീൺ പൊയ്യാറ, സന്തോഷ് പുളിക്കൽ, കബീർ കരയാ മുട്ടം, സചിത്രൻ തയ്യിൽ, പി പി സലിം പുളിം ചോട്, ജിതേഷ് സോമൻ, വൈശാഖ് വേണുഗോപാൽ, രാഗേഷ് ഊണുങ്ങൽ, ജസീൽ എടമുട്ടം, എന്നിവർ പ്രസംഗിച്ചു.

Comments are closed.