1470-490

കോവിഡ് 19 മാത്യകാ പ്രവർത്തനങ്ങളുമായി കൊണ്ടോട്ടി കാരുണ്ണ്യ പ്രവർത്തകർ

കൊണ്ടോട്ടി : കൊറോണ വൈറസ് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട്ടെ തെരുവിലും മറ്റും താമസിക്കുന്നവർക്കും,ജോലിയില്ലാതെ റൂമുകളിൽ താമസിക്കുന്ന മറുനാടൻ തൊഴിലാളികൾക്കും ഉച്ചഭക്ഷണ പാക്കറ്റുകളും,സാനിറ്റിസ്സർ , മാസ്ക് എന്നിവ നൽകിയും കൊണ്ടോട്ടി കാരുണ്ണ്യ പ്രവർത്തകർ മാതൃകയായി . രാവിലെ രാമനാട്ടുകര ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച കാരുണ്ണ്യ യാത്ര ഫറോക് , പേട്ട , ചെറുവണ്ണൂർ, മീഞ്ചന്ത , പുതിയ ബസ്സ്റ്റാൻഡ് , പാളയം ബസ്സ്റ്റാൻഡ് , റെയിൽവേ പരിസരം , ksrtc പരിസരത്തു സമാപിച്ചു . ഇതിനിയിടയിൽ റൂമുകളിൽ താമസിക്കുന്ന മറുനാടൻ തൊഴിലാളികൾക്കും പൊതിച്ചോറും , സാനിറ്റിസെർ , മാസ്കുകളും കൈമാറി . 260 നെയ്‌ച്ചോർ പൊതികളും , അത്ര തന്നെ മാസ്കുകളും കൈമാറി . രാവിലെ 11 മണിക്ക് തുടങ്ങിയ പ്രവർത്തി ഉച്ചയ്ക്ക് 2 – 30 നു കോഴിക്കോട് സമാപിച്ചു .
ഇവർ നേരെത്തെ പൊതുഅവധി ദിവസങ്ങളിൽ ബസ്‌സ്റ്റാണ്ടുകളിലും , ബസ്‌സ്റ്റോപ്പുകളിലും , പീടികത്തിണ്ണയിലും , റെയിൽവേ സ്റ്റേഷനുകളിലും താമസിക്കുന്ന മുടിയും താടിയും നീട്ടി വളർത്തി ജടപിടിച്ച നിരവധിപേരെ കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രങ്ങൾ നൽകി നിരവധി ആശ്വാസകേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട് . അപകടത്തിൽപെട്ട ആരോരുമില്ലാത്ത നിരവധിപെരെ ആശുപത്രികളിൽ എത്തിച്ചു ചികിത്സ നൽകുന്ന കാര്യവും ഇവരുടെ പ്രത്യേകതയാണ് . ഓണം , വിഷു , പെരുന്നാൾ , ക്രിസ്മസ് എന്നീ വിശേഷദിവസങ്ങളിൽ തെരുവിൽ താമസിക്കുന്നവർക്ക് പുതുവസ്ത്രങ്ങൾ , പൊതിച്ചോറ് എന്നിവ നൽകി വരുന്നു . കഴിഞ്ഞ 22 വർഷമായി തുടരുന്ന ഈ സേവന പ്രവർത്തനം കോയമ്പത്തൂർ , ചെന്നൈ , മുംബൈ , കൊച്ചി , തൃശ്ശൂർ കോഴിക്കോട് , മലപ്പുറം എന്നിവിടങ്ങളിൽ ചെയ്‌തു വരുന്നു . കഴിഞ്ഞ ഇരു പ്രളയ കാലത്തും കൊണ്ടോട്ടി കാരുണ്ണ്യയുടെ 20 അംഗ ധൗത്യസംഘം ചെങ്ങന്നൂർ , ആലുവ, തൃശ്ശൂർ , എടക്കര, നിലമ്പുർ , വാഴക്കാട് എന്നിവിടങ്ങളിലെത്തി വീടുകൾ വൃത്തിയാക്കുകയും, അവർക്കു അത്യാവശ്യം വേണ്ട പലവ്യഞ്ജന സാധങ്ങൾ എത്തിക്കുകയും ചെയ്‌തിരുന്നു . തുടർന്നും വരും ദിവസങ്ങളിൽ മറ്റുജില്ലകളിലും എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടന. സംഘടന ഭാരാവാഹികളായ ചുണ്ടക്കാടൻ മഹ്‌സൂo, പി.ടി . മുനീർ കൊട്ടപ്പുറം എന്നിവരാണ് ഈ സാദ്ധ്യമത്തിനു ചുക്കാൻ പിടിക്കുന്നത് .

Comments are closed.