കോവിഡ് 19: കണ്ടാണശ്ശേരിയിൽ അവലോകന യോഗം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടാണശ്ശേരി പഞ്ചായത്തിൽ മുരളി പെരുനെല്ലി എം എൽ എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ജി പ്രമോദ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ദാസൻ, മിനി ജയൻ, പി എസ് നിഷാദ്, വാർഡംഗം എ എം മൊയ്തീൻ, സെക്രട്ടറി വി. ലേഖ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് ചന്ദ്രൻ, ആളൂർ, കണ്ടാണശ്ശേരി വില്ലേജ് ഓഫീസർമാർ, പോലീസ് പ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറി പി പി സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ വാർഡുതല പ്രവർത്തനം ശക്തിപ്പെടുത്താൻ എം എൽ എ നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം വഴി ഭക്ഷണം ലഭിക്കാത്ത ആളുകളെ കണ്ടെത്തി മൂന്നുനേരവും ഭക്ഷണം നൽകാനും അവലോകന യോഗം തീരുമാനിച്ചു.
Comments are closed.