1470-490

കോവിഡ് 19: കൊടുവള്ളി നിയോജകമണ്ഡലം ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നു

നരിക്കുനി: -ലോകത്താകമാനം കോവിഡ് -19 രോഗം പടർന്ന് പിടിക്കുമ്പോൾ അതിനെ തടഞ്ഞു നിർത്തുന്നതിനാവശ്യമായ തീവ്രമായ പരിശ്രമത്തിലാണ് സർക്കാറും ,അതിന്റെ സംവിധാനങ്ങളും..

സർക്കാർ ഒരുക്കുന്ന സംവിധാനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുകയാണ്.
എങ്കിലും ഏതെങ്കിലും വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടതുണ്ടെങ്കിൽ നിങ്ങൾക്ക് വിളിക്കാം കാരാട്ട് റസാഖ് (എം എൽ എ,) യുടെഹെൽപ് ഡെസ്ക്കിലേക്ക്….

സർക്കാർ നിർദേശിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജോലി ഇല്ലാതായ അതിഥി തൊഴിലാളികൾ, കൂലിപ്പണിക്കാർ തുടങ്ങിയ അന്നത്തെ ഭക്ഷണം കണ്ടെത്താൻ സാധിക്കാത്തവർക്ക് സൗജന്യ ഭക്ഷണ സൗകര്യം ലഭിക്കുന്നതിന് കൊടുവള്ളി കേന്ദ്രീകരിച്ച് സംവിധാനം ഒരുക്കുന്നു. ( ഭക്ഷണം ആവശ്യമുള്ളവർ തലേദിവസം അഞ്ചു മണിക്ക് മുൻപേ മുൻകൂട്ടി അറിയിക്കേണ്ടതാണ് )

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതുതരത്തിലുള്ള ആവശ്യങ്ങൾക്കും ജനങ്ങൾക്ക് ബന്ധപ്പെടാവുന്ന
ഹെൽപ് ഡെസ്ക് നമ്പർ
9745588975
8086264727
9847727043
ഇതാണെന്ന് എം എൽ എ അറിയിച്ചു

Comments are closed.