1470-490

നാട്ടുകാരെ ഭീതിയിലാക്കി കൊറോണ പ്രചരണം യൂത്ത് ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: കൊറോണ പിടിപെട്ടന്ന പ്രചരിപ്പിച്ചതിന് യൂത്ത് ലീഗ് പ്രാധേശിക നേതാവ് അറസ്റ്റിൽ. പരപ്പനങ്ങാടി അറ്റത്തങ്ങാടിനെച്ചിക്കാട്ട് ജാഫർ എന്ന കട്ട കോയ യെയാണ് പരപ്പനങ്ങാടി എസൈരാജേന്ദ്രൻ നായർ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ചിറമംഗലം കെട്ടന്തലഭാഗത്ത് 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചെന്നും, പരിശോധന റിപ്പോർട്ട് ശരിവെച്ചെന്നും കാണിച്ച് ഇയാൾ സോഷ്യൽ മീഡിയകളിലും മറ്റും വ്യാപക പ്രചരണം നടത്തിയിരുന്നു. നമ്മുടെ നാട്ടിലും കൊറോണ എത്തിയിട്ടുണ്ടന്നും, കരുതിയിരിക്കണമെന്നുമായിരുന്നു പ്രചരിപ്പിച്ചിരുന്നത്.ഇതോടെ ജനങ്ങൾ ഭീതിയിലായി.ഇതിനെ തുടർന്ന് ലഭിച്ച പരാതിയെ തുടർന്നാണ് യൂത്ത് ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ ഭീതിയിലാക്കിയെന്നാണ് കേസ്.കഴിഞ്ഞ ദിവസം വിദേശത്ത് വന്നവരെ പരിശോധനക്ക് വിധേയമാക്കിയതാണ് ഇയാൾ തെറ്റായി പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385