1470-490

കൊറോണയെ പ്രതിരോധിക്കാൻ പത്ത് വയസുകാരന്റെ ഹാൻഡ് വാഷ്

ബാലുശേരി: കൊറോണയെ പ്രതിരോധിക്കാൻ ഹാൻഡ് വാഷ് ലായനിയുമായി പത്ത് വയസുകാരൻ.നന്മണ്ടപിലാത്തോട്ടത്തിൽ അലയ് ആണ് ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി ഹാൻഡ് വാഷ് ലായനി തയ്യാറാക്കുന്നത്.വീട്ടിലെത്തുന്ന അതിഥികളോട് കൈകഴുകു ഭീതി അകറ്റു എന്ന സന്ദേശമാണ് അലയ് നൽകുന്നത്. യു ട്യൂബിനെ ആശ്രയിച്ചാണ് നിർമ്മാണം. ഇതിനകം തന്നെ ഒരു ഡസനിലേറെ ഹാൻഡ് വാഷ് അയൽവാസികൾക്ക് നൽകി കഴിഞ്ഞു.കരകൗശല തൽപ്പരനായ അലയ് ഒട്ടേറെ കൊച്ചു കൊച്ചു ശിൽപ്പങ്ങൾ നിർമിച്ചിട്ടുണ്ട്. നന്മണ്ട ഈസ്റ്റ് എ.യു.പി.( അമ്പലപ്പൊയിൽ) സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് സുരേഷ് കുമാർ പ്രവാസിയാണ്. മാതാവ് രമണി മിംസ് ആശുപത്രിയിലെ ജീവനക്കാരിയാണ്. പടം :അലയ് തന്റെ ഹാൻഡ് വാഷുമായി.

Comments are closed.