1470-490

സമൂഹ അടുക്കളകൾക്ക് കുടുംബശ്രീ വഴി പ്രതിമാസം 600 കിലോ അരി വിതരണം ചെയ്യും

കുടുംബശ്രീ വഴി പ്രതിമാസം 600 കിലോ അരി കമ്മ്യൂണിറ്റി കിച്ചനുകളിലേയ്ക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാ കോഡിനേറ്ററിൽ നിന്നും 70 എസ്റ്റാബ്ലിഷ്‌മെൻറ് പെർമിറ്റുകൾ അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റിൽ പൊതുവിതരണ വകുപ്പ് പരിശോധന നടത്തി. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊതുവിതരണ വകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ചാലക്കുടി താലൂക്കിലെ രണ്ട് കടകളിൽ നിന്നും മുകുന്ദപുരം താലൂക്കിലെ വെള്ളാങ്കല്ലൂർ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ നിന്നും അമിതവില ഈടാക്കിയതിനെ തുടർന്ന് സാധനങ്ങൾ കണ്ടുകെട്ടി. ജില്ലയുടെ വിവിധ താലൂക്കുകളിൽ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ 10 വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പലചരക്ക് പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ ആയി 84 സ്ഥാപനങ്ങളിലാണ് പൊതുവിതരണ വകുപ്പ് പരിശോധന നടത്തിയത്. . വിവിധ താലൂക്കുകളിൽ പലചരക്ക് വിഭാഗത്തിൽ 46 കടകളിലും പച്ചക്കറി വിഭാഗത്തിൽ 38 കടകളിലും ആണ് പരിശോധന നടന്നത്. ഇതിൽ തൃശൂർ താലൂക്കിൽ രണ്ടും തലപ്പിള്ളി താലൂക്കിൽ അഞ്ചും ചാലക്കുടി താലൂക്കിൽ രണ്ടും മുകുന്ദപുരം താലൂക്കിൽ ഒരു സ്ഥാപനത്തിലുമായാണ് ക്രമക്കേട് കണ്ടെത്തിയത്. പലചരക്ക് വിഭാഗത്തിൽ തൃശൂർ-10,തലപ്പിള്ളി-20, ചാവക്കാട്-5, മുകുന്ദപുരം-6, ചാലക്കുടി-2 കൊടുങ്ങല്ലൂർ-3 എന്നിങ്ങനെയും പച്ചക്കറി വിഭാഗത്തിൽ തൃശൂർ-10, തലപ്പിള്ളി-8, ചാവക്കാട്-1, മുകുന്ദപുരം-6, ചാലക്കുടി-2, കൊടുങ്ങല്ലൂർ-11 എന്നിങ്ങനെയുമായാണ് പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ എണ്ണം.

Comments are closed.