1470-490

ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി മേഖല അണുവിമുക്തമാക്കി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ജീവനക്കാർ.

ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കേച്ചേരിയിൽ  കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അണുവിമുക്തമാക്കിയത്. തൃശൂർ റോഡ്, വടക്കാഞ്ചേരി റോഡ്, ആളൂർ റോഡ്, കേച്ചേരി മാർക്കറ്റ് എന്നിവടങ്ങളിലാണ് അണുവിമുക്തമാക്കുന്ന പ്രവർത്തി നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.എ, മുഹമ്മദ്ദ് ഷാഫി, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷാജി കുയിലത്ത്,പഞ്ചായത്ത് അംഗം കെ.പി.രമേഷ്, എന്നിവർ നേതൃത്വം നൽകി. കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ ഫയർ ഓഫീസർമാരായ കെ. രവീന്ദ്രൻ, സൂരജ്, സുരേഷ്കുമാർ, ജോബിൻ. ടി.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കുന്ന പ്രവർത്തികൾ നടന്നത്. അടുത്ത ദിവസങ്ങളിൽ  പഞ്ചായത്തിലെ മറ്റ് മേഖലകളിലും അണുവിമുക്തമാക്കുന്ന പ്രവർത്തികൾ നടക്കും.

Comments are closed.