1500ലധികം അതിഥി തൊഴിലാളികളുടെ നില ഭദ്രമാക്കി ബാലുശ്ശേരി പൊലിസ്

ബാലുശ്ശേരി:സ്റ്റേഷൻ പരിധിയിലെ 1500-ലധികം വരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തി ബാലുശ്ശേരി പൊലിസ്. സി.ഐ ജീവൻ ജോർജ്, എസ്.ഐ മധു മുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരായ വളണ്ടിയർമാരും ചേർന്നാണ് അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളുടേയും ഭൗതിക സാഹചര്യങ്ങളുടെയും അപര്യാപ്തതയ്ക്ക് പരിഹാരം ഉണ്ടാക്കിയത്. ഉണ്ണികുളം, കിനാലൂർ, പൂനൂർ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്നത്. ഭക്ഷണത്തിൻ്റെയോ താമസത്തിൻ്റേയോ പേരിൽ ഒരു അതിഥി തൊഴിലാളി പോലും സംസ്ഥാനം വിട്ടുപോകാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന സർക്കാർ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ബാലുശ്ശേരിയിലെ എല്ലാ ക്യാംപുകളിലും പൊലിസ് ക്ഷേമം അന്വേഷിച്ചെത്തിയത്.അടുത്ത ഏതാനും ദിവസങ്ങളിലേക്കുള്ള പലവ്യഞ്ജനങ്ങളും മറ്റും ക്യാംപുകളിൽ ഉണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തി.അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് ‘അപ്ന ഭായ് ‘ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട് ഇത് പ്രകാരം ഭക്ഷണ വസ്തുക്കൾ സമാഹരിക്കുന്നതിന് ബാലുശ്ശേരിയിലെ എല്ലാ കടകൾക്കു മുമ്പിലും ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
Comments are closed.