നൂറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും പോലീസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു.

വെള്ളിക്കുളങ്ങര വെട്ടിയാടൻ ചിറയിൽ നിന്ന് നൂറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും പോലീസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു. കൊറോണാ ഭീതിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ മൂലം കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ച പാശ്ചാത്തലത്തിൽ, വ്യാജമദ്യ വിൽപ്പന തടയാൻ വെള്ളിക്കുളങ്ങര പോലീസ് ശക്തമായ നീരിക്ഷണം ശക്തമാക്കി വരവെയാണ് വെട്ടിയാടൻ ചിറയിൽ വാറ്റ് നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചത്. ഇതനുസരിച്ച് വെള്ളിക്കുളങ്ങര എസ് എച്ച് ഒ കെ.പി.മിഥുന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. വെള്ളികുളങ്ങര എസ് ഐ – എസ്.എസ്.ഷിജു, എ എസ് ഐ അജികുമാർ സിവിൽ പോലീസ് ഓഫീസർ ഷിന്റോ , സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സതീശൻ എന്നിവരും ചേർന്നാണ് വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചത്. മേഖലയിൽ ഇനിയും ശക്തമായ പരിശോധന തുടരുമെന്ന് വെള്ളികുളങ്ങര സി.ഐ. അറിയിച്ചു.
Comments are closed.