
ഇന്ന് കേരളത്തിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്.
രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ.സി.യു.വിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
Comments are closed.