1470-490

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച്ച (മാർച്ച് 29) ലഭിച്ച 9 പരിശോധനഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 8 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 7 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 5 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്.39 സാമ്പിളുകൾ ഞായറാഴ്ച (മാർച്ച് 29 ) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 649 പേരുടെ സാംമ്പിളുകൾ അയച്ചതിൽ 586 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 63 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14935 ആയി. വീടുകളിൽ 14896 പേരും ആശുപത്രികളിൽ 39 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച (മാർച്ച് 29) 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 പേരെ വിടുതൽ ചെയ്തു. 514 പേരെ വീടുകളിൽ പുതുതായി നിരീക്ഷണത്തിൽ ആക്കി. 204 പേരെ നിരീക്ഷണ കാലഘട്ടം കഴിഞ്ഞതിനെ തുടർന്ന് ഒഴിവാക്കി..
ജില്ലാ കൺട്രോൾ സെല്ലിലേക്ക് 345 അന്വേഷണങ്ങൾ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്.
ജില്ലയിൽ ഇതുവരെയുള്ള പോസിറ്റിവ് കേസുകളെല്ലാം വിദേശത്തു നിന്നുവന്നവർക്കാനുണ്ടായത്. അതിനാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റാരുമായും സമ്പർക്കമുണ്ടാകാതെ കഴിയണം.

Comments are closed.