സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റു ഇന്ന് നാല് മരണം.

ഇതോടെ വൈറസ് ബാധയേറ്റു രാജ്യത്ത് മരിച്ചവരുടെ എണ്ണം 8 ആയി ഉയര്‍ന്നു.
അതേസമയം സൗദിയില്‍ അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. 14 ദിവസത്തേക്കായിരുന്നു റദ്ദാക്കിയത്. എന്നാല്‍ കോവിഡ് 19 പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം അനിശ്ചിത കാലത്തേക്ക് നീട്ടുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച നിബന്ധനകളും ഇനിയൊരു അറിയിപ്പു വരെ പാലിക്കണം. പൊതു ഗതാഗതം പുനരാരംഭിക്കുന്നതും അനിശ്ചിതമായി നീളും. രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം സജീവമായി തുടരുന്നതിന്റെ ഭാഗമായാണിത്.
Comments are closed.