പുന്നയൂർ പഞ്ചായത്തിലും സാമൂഹ്യ അടുക്കള ആരംഭിച്ചു

കോവിഡ് 19മായി ബന്ധപ്പെട്ട ലോക്ക് ഡൗണിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്തിലും സാമൂഹ്യ അടുക്കള തുടങ്ങി. ആരും പട്ടിണി കിടക്കരുത് എന്ന കരുതലിന്റെ ഭാഗമായിട്ടാണ് സാമൂഹ്യ അടുക്കള തയ്യാറാക്കുന്നത്. പഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടി എടക്കഴിയൂർ സിംഗപൂർ പാലസിലാണ് അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
കുടുംബശ്രീയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഭക്ഷണം ആവശ്യമുളള പാവപ്പെട്ട എല്ലാവർക്കും പഞ്ചായത്ത് സൗജന്യമായി നൽകും. പ്രാതൽ, ഊണ്, രാത്രി ഭക്ഷണം എന്നിങ്ങനെ മൂന്ന് നേരവും ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കും. അതിനായി 10 അംഗങ്ങളുടെ സേവനം പഞ്ചായത്ത് ഒരുക്കി. ഭക്ഷണം ആവശ്യമുള്ള മറ്റുള്ളവർക്ക് 20 രൂപ നിരക്കിലും ലഭ്യമാണ്. വീടുകളിൽ എത്തിക്കുന്നതിന് അഞ്ച് രൂപ കൂടുതൽ വാങ്ങും. ആവശ്യക്കാർക്ക് താഴെ പറയുന്ന നമ്പറിൽ പഞ്ചായത്തുമായി ബന്ധപ്പെടാം. 9539125725, 9496046016, 7592026129
Comments are closed.