1470-490

പഴയന്നൂരിൽ വിധവകളോട് പഞ്ചായത്ത് അധികൃതരുടെ ക്രൂരത

പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ അറന്നൂറോളം വിധവകളുടെ പെൻഷൻ മുടങ്ങി.കഴിഞ്ഞ പെൻഷൻ വിതരണത്തിന് മുൻപ് തന്നെ എല്ലാ സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്തക്കളുടേയും മസ്റ്ററിങ്ങും, വിധവ പെൻഷൻ ഗുണഭോക്താക്കളുടെ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രവും പഞ്ചായത്ത് ആഫീസിൽ ഹാജരാക്കിയിട്ടുള്ളത് ആണ്. അതിനു ശേഷം രണ്ടാം തവണയാണ് പെൻഷൻ വിതരണം നടക്കുന്നത് എന്നിട്ടും സാക്ഷ്യപത്രം കിട്ടാൻ വൈകിയതാണ് പെൻഷൻ ലഭ്യമാക്കാൻ വൈകിയത് എന്ന് അധികൃതർ പറയുന്നത് ശുദ്ധ നുണയാണ്. ലഭ്യമായ സാക്ഷ്യപത്രങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാതെ ഇപ്പൊൾ പെൻഷൻ വിതരണ സമയത്ത് മാത്രമാണ് ഇത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളത് എന്നാണ് മനസ്സിലാവുന്നത്. ഇത് പഞ്ചായത്തിലെ വിധവകളോട് ചെയ്യുന്ന കൊടിയ വഞ്ചനയാണ്. 5000ൽ പരം ആളുകൾക്ക് പെൻഷൻ ലഭിക്കേണ്ട സാഹചര്യത്തിൽ ഇത്തവണ 600ൽ പരം ആളുകൾ പുറംതള്ളപ്പെട്ടിരിക്കുകയാണ് പഴയന്നൂർ കർഷക സ്ർവ്വീസ് സഹകരണ ബാങ്ക് പെൻഷൻ വിതരണതിനുള്ള ലിസ്റ്റ് ലഭ്യമായപ്പോളാണ് വിധവപെൻഷൻ വാങ്ങുന്നവരെ ഒഴിവാക്കിയതായി അറിയുന്നത് .
പഞ്ചായത്ത് ഓഫീസിലെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം ആണ് ഇത്തരമൊരു സാഹചര്യത്തിൽ വിധവ പെൻഷൻ മുടങ്ങാൻ കാരണം ആയതിനാൽ എത്രയും പെട്ടന്ന് മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു.
പെൻഷനിൽ വിവേചനം കാണിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും വിധവ പെൻഷൻ ലഭ്യമാക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടികൾ പ്രതിപക്ഷം സ്വീകരിക്കുമെന്നും, ഇത് രാഷ്ട്രീയം പറച്ചിലാണെന്ന് തോന്നുന്നു എങ്കിൽ ഇത്തരം അനീതിക്കെതിരെ ഉള്ള രാഷ്ട്രീയം പർച്ചിൽ ഇനിയം തുടരും എന്നും പി കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Comments are closed.