1470-490

പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ വിലയിരുത്തി

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നു. നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അതത് സ്ഥലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്നത്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതരസംസ്ഥാന തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് പരിശോധന കൃത്യമായി നടത്താനും ഭക്ഷണവും ആവശ്യമായ സഹായങ്ങളും ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളും മന്ത്രി സന്ദര്‍ശിച്ചു.

നന്മണ്ട ഗ്രാമപഞ്ചായത്തില്‍ 246 പേരും കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 309 പേരും ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 311 പേരും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 254 പേരുമാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

വിവിധ യോഗങ്ങളിലായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ശോഭന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കുണ്ടൂര്‍ ബിജു, കെ.ജമീല, ടി. വത്സല, പ്രകാശന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.