1470-490

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സുരക്ഷിതരാക്കി കടങ്ങോട് പഞ്ചായത്ത്

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ജോലിയില്ലാതെ കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് ദുരിതത്തിലായ 80 ഓളം ഇതര സംസ്ഥാന തൊഴിലാളികളെ ആദ്യ ഘട്ടത്തിൽ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്യത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കുകയും ഭക്ഷണ പദാർത്ഥങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. കടങ്ങോട് പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന പെ മില്ലാക്ക് മൈഗ്രാന്റ് ലേബർ അക്കോമെഡേഷനിലേക്കാണ് മാറ്റിയത്.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, വാർഡ് മെമ്പർ പി.വി.കൃഷ്ണൻ,
ഹെൽത്ത് ഇൻസ്പെക്ടർ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലതീഷ്,
ലേബർ ഓഫീസർ റഫീക്ക്, പഞ്ചായത്ത് ഉദ്യോഗസ്ഥൻ പ്രകാശൻ,
എന്നിവർ നേതൃത്വം നൽകി. അക്കോമഡേഷൻ ഉടമ
ടോണി വർഗ്ഗീസ് ഇവർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കി നൽകുകയായിരുന്നു.
ഇവർക്കു വേണ്ടി ഉടൻ തന്നെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന്
ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഏകദേശം 300 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നും എല്ലാവരുടെ പ്രയാസങ്ങൾ നീക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ഗ്രാമ പഞ്ചായത്ത് അറിയിച്ചു.

Comments are closed.