1470-490

മുഖ്യമന്ത്രിയുടെ നിർദ്ദേശം: കയ്പമംഗത്ത് അടുക്കള തോട്ടത്തിന് തുടക്കമായി

    കയ്പമംഗലം മണ്ഡലത്തിൽ അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് അതിർത്തികൾ  കടന്ന് പച്ചക്കറികൾ എത്താത്ത സഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടുക്കള തോട്ടം നിർമ്മിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശമാണ് എടവിലങ്ങ് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തളിർ ഗ്രൂപ്പ് അംഗങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.  മണ്ഡലത്തിൽ കാർഷിക മേഖലയെ മെച്ചപെടുത്താനും വിഷ രഹിത പച്ചക്കറികൾ ഓരോ വീട്ടിലേക്കും വ്യാപിപ്പിക്കാനുംവേണ്ടി എം എൽ എ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിവരുന്ന പദ്ധതിയാണ് തളിർ. പ്രതിഫലം വാങ്ങാതെ വിളകൾ മറ്റുള്ളവർക്ക് കൈമാറിയും  പ്രളയക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് പച്ചക്കറികൾ വിതരണം ചെയ്തും ഈ ഗ്രൂപ്പ് ശ്രദ്ധ നേടിയിരുന്നു.  പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കാണ് ആവശ്യമായ നടീൽ വസ്തുക്കൽ സൗജന്യമായി നൽകിയത്.   വൈറസ് പ്രതിരോധത്തിൻറെ ഭാഗമായി അകലം പാലിച്ച് വാർഡ് മെമ്പർ സുമാ വത്സൻ്റ വീട്ടിൽ നടന്ന ചടങ്ങിൽ എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ  തൈകൾ വിതരണം ചെയ്തു.

Comments are closed.