പോലീസിൻ്റെ ഇടപെടൽ ഫലപ്രാപ്തിയിലേക്ക്, അനാവശ്യ യാത്രക്കാർ കുറയുന്നു.

ഉള്ളിയേരി: സമ്പൂർണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവന്നതും, പോലീസ് നടപടി കർശനമാക്കിയതും കാരണം അനാവശ്യ യാത്രക്കാരുടെ എണ്ണം വളരെയേറെ കുറഞ്ഞു.റോഡുകൾ ഏറെക്കുറെ വിജനമാണ്, വൈകിട്ട് കടകൾ അടച്ചു പോകുന്ന ഏതാനും ആളുകളും, വളരെ അത്യാവശ്യത്തിന് ആശുപത്രികളിലും മറ്റുമായി പോകുന്നവരേയും മാത്രമേ റോഡിൽ കാണാനുള്ളൂ. ലോക്ക് ഡൗണിനെ തുടർന്നുള്ള സാഹചര്യം നിരീക്ഷിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ അടങ്ങുന്ന സ്കോഡും റോന്ത് ചുറ്റുന്നുണ്ട്.നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തന്നെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം.
Comments are closed.