1470-490

ലോക് ഡൗണ്‍: കുന്നംകുളത്ത് ടൗണിലെക്ക് ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു

കുന്നംകുളം: ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച ആകുന്നതോടെ കുന്നംകുളത്ത് ടൗണിലെക്ക് ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. അതേസമയം പൊതുനിരത്തുകളില്‍ കനത്ത പോലീസ് പരിശോധനകളാണ് ഇപ്പോഴും നടക്കുന്നത്.ആശുപത്രി പോലുള്ള അത്യാവശ്യങ്ങള്‍ അല്ലാതെ റോഡുകളിലേക്ക് വാങ്ങുന്നവരുടെ എണ്ണ ഇപ്പോള്‍ താരതമ്യേന കുറവാണ്. കനത്ത പോലീസ് പരിശോധനകളും നിയമനടപടികളും കൈകൊണ്ട് കുന്നംകുളത്ത് ഇതുവരെ 41 കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.അനാവശ്യമായി വാഹനങ്ങള്‍ എടുത്തു സഞ്ചരിക്കുക, അന്യായമായി സംഘം ചേരുക, സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തുക എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇതുവരെ 41 കേസുകള്‍ പോലീസ്  ചാര്‍ജ് ചെയ്തിട്ടുള്ളത്. 40 വാഹനങ്ങള്‍ ഈ നടപടികളുടെ ഭാഗമായി  പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ന് ശേഷം വിട്ടു നല്‍കിയാല്‍ മതിയെന്നാണ് പൊതു തീരുമാനം. പോലീസ് അന്യായമായി പെരുമാറിയെന്ന പരാതികളൊന്നും ഇതുവരെ കുന്നംകുളത്തു നിന്നും ഉയര്‍ന്നിട്ടില്ല. കുന്നംകുളം എസിപി , ടി എസ് സിനോജ്, സി ഐ കെ ജി സുരേഷ്, എസ്‌ഐ ബാബു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പൊലീസ് സംഘങ്ങള്‍ പലയിടങ്ങളിലായി പരിശോധനകള്‍ നടത്തി വരുന്നു. കുന്നംകുളത്തെ പ്രധാന റോഡുകളിലും ജില്ലാ അതിര്‍ത്തികളിലും എല്ലാം തന്നെ പോലീസിന്റെ കനത്ത കാവലുണ്ട്.  ജാമ്യം ലഭിക്കുമെങ്കിലും രണ്ടു വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന വകുപ്പുകളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള  ആകാശനിരീക്ഷണവും കുന്നംകുളം പോലീസ്‌നേതൃത്വത്തില്‍ കഴിഞ്ഞദിവസം ആരംഭിച്ചു. ഇതോടൊപ്പം തന്നെ   ഗ്രാമങ്ങളിലേക്കുള്ള പോലീസ് പട്രോളിംഗും  കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പട്രോളിങ് സംവിധാനവും കുന്നംകുളത്ത് പോലീസ് ഒരുക്കിയിട്ടുണ്ട്.

Comments are closed.