ലോക്ക് ഡൗണ്‍ നിയന്ത്രണം;കുന്നംകുളത്ത് ഹെലിക്യാം ഉപയോഗിച്ച് പോലീസ് ആകാശ നിരീക്ഷണം തുടങ്ങി.

കുന്നംകുളം: നഗരത്തിലും, സമീപ പ്രദേശങ്ങളിലെയും കൂട്ടംകൂടി നില്‍ക്കുന്നവരെയും, അനാവശ്യ സഞ്ചാരം നടത്തുന്നവരെയും തത്സമയം കണ്ടെത്താന്‍ ഇതോടെ പോലീസിന് കഴിയും.ശനിയാഴ്ച വൈകിട്ട് കുന്നംകുളം ടൗണില്‍ നിന്നാണ് ആകാശ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങിയത്. ആളുകള്‍ പലയിടത്തും തമ്പടിച്ചിരിക്കുന്നതും ചീട്ടുകളികളും , വ്യാജവാറ്റുകളും മേഖലയില്‍ വലിയ രീതിയില്‍ നടക്കുന്നുണ്ടെന്ന അറിവിനെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണത്തിന് ആകാശ ക്യാമറകള്‍ ഇറക്കിയത്. നഗരത്തിലെ ഭൂരിഭാഗം ഭാഗങ്ങളും നിരീക്ഷിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.കുന്നംകുളം മേഖലയുടെ ഉള്‍ഭാഗങ്ങളിലേക്കും ഇത്തരം ആകാശ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിച്ച് പരിശോധനകള്‍ കര്‍ശനമാക്കുമെന്നും എസ്.എച്ച്.ഒ. കെ.ജി. സുരേഷ് അറിയിച്ചു. എസ്.ഐ,, ഇ ബാബു , സന്തോഷ് , സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഗോകുലന്‍ , സുമേഷ് , വിന്‍സെന്റ് , തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments are closed.