കണ്ണൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് റെയിൽവേ ട്രാക്കിലൂടെ യാത്ര

പയ്യോളി: തമിഴ്നാട് സ്വദേശികളായ അഞ്ചംഗസംഘം കണ്ണൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് കാൽനടയാത്ര. ലോക് ഡൗണിനെ തുടർന്ന് വാഹനങ്ങൾ ഇല്ലാത്തതും റൂം ലഭിക്കാത്തതും ആണ് ഇവരെ കാൽനടയായി സ്വന്തം നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. ഹൈവെയിലൂടെ നടന്നാൽ പോലീസ് പിടിയിലാകും എന്നതാണ് റെയിൽവേ ട്രേക്കിലൂടെ യാത്ര ചെയ്യാൻ കാരണം ലോക് ഡൗൺ അവസാനിക്കാൻ
ദിവസങ്ങൾബാക്കിഇരിക്കുന്നതിനാൽ
നാട്ടിലേക്ക് നടന്നു പോകാതെ വേറെ വഴിയൊന്നുമില്ലെന്ന് തിക്കോടിയിൽ എത്തിയ ഇവർ പറഞ്ഞു വിഴിയിലെ കടകളിൽ നിന്ന് കിട്ടുന്ന ഭക്ഷണങ്ങൾ കഴിച്ചും വെള്ളം കുടിച്ചുമാണ് യാത്ര ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പയ്യോളി പോലിസ് രണ്ട് ലോറി കളിലായി തലശ്ശേരിയിൽ നിന്ന് തമഴി നാട്ടിലേക്ക് പുറപ്പെട്ട 70 ഓളം പേരെ പിടികൂടിയിരുന്നു.ഇവരെ ജില്ലാ കലക്ടർ ഇടപെട്ട് കണ്ണൂരിലേക്ക് തിരിച്ചയക്കുകയാണ് ഉണ്ടായത്
Comments are closed.