1470-490

അതിഥി തൊഴിലാളികൾക്ക് സഹായവുമായി പുന്നയൂർക്കുളം പഞ്ചായത്ത്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സാധനങ്ങൾ താമസസ്ഥലങ്ങളിൽ എത്തിക്കുമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത്. ആരും പട്ടിണിക്കിടക്കില്ല എന്ന് ഉറപ്പാക്കാന്‍ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പുന്നയൂർക്കുളത്ത് 18 ക്യാമ്പുകളിലായാണ് അതിഥി തൊഴിലാളികൾ താമസിക്കുന്നത്.
ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പുകളിലെല്ലാം ശുചിത്വ പരിശോധന ഇതിനോടകം നടത്തിക്കഴിഞ്ഞു. രോഗപ്രതിരോധത്തെ സംബന്ധിച്ച് ബോധവത്കരണവും സംഘടിപ്പിച്ചു. ഇതോടൊപ്പം ലേബർ ക്യാമ്പുകളുടെ നടത്തിപ്പുക്കാർക്ക് തൊഴിലാളികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും വൃത്തിയായ താമസ സൗകര്യം ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു.

Comments are closed.