1470-490

തമിഴ്നാട് ,സേലം സ്വദേശികൾക്ക് സേവാഭാരതി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നു 

കുറ്റ്യാടി: കൊറോണ പാശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണി ൻ്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട തമിഴ്നാട് ,സേലം സ്വദേശികൾക്ക് സേവാഭാരതി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.പതിനെട്ടോളം സ്ത്രീകളും, കുട്ടികളും, പുരുഷൻമാരുമടങ്ങുന്ന ഇവർ  നാല് ദിവസങ്ങളായി ഭക്ഷണം കിട്ടാതെ താമസസ്ഥലത്ത് ഒറ്റപെട്ട നിലയിലായിരുന്നു. തുടർന്ന് സ്വന്തം  നാട്ടിലേക്ക്നടന്നു പോകുന്നവഴിൽ കുറ്റ്യാടിയിൽ നിന്നും മുപ്പതോളം കിലോമീറ്ററോളം അകലെയുള്ള ഉള്യേരി യിൽ നിന്ന് പോലീസ് തടയുകയും തിരികെ കുറ്റ്യാടിയിലെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു.ഇതറിഞ്ഞ 
കുറ്റ്യാടി സേവാഭാരതി പ്രവർത്തകരായ. പി.സുകുമാരൻ യു.കെ അർജുനൻ സിജിൽ കായക്കൊടി  അഭിലാഷ് കെ.കെ  എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുകയായിരുന്നു.

Comments are closed.