1470-490

കൊവിഡ്19യുമായി ബന്ധപെട്ട 2000കോടി രൂപയുടെ വായ്പ്പ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.


ഒരു അയൽകൂട്ടത്തിന് പരമാവധി 4ലക്ഷം വരെയാണ് വായ്പ്പ ലഭിക്കുക, ഒരംഗത്തിന് പരമാവധി 20000രൂപയും .
മറ്റ് അയൽകൂട്ട വായ്പ്പ (ലിങ്കേജ് ,പിന്നോക്ക ലോൺ , RK LS )ഉളളവർക്കും ഈ വായ്പ്പ ലഭിക്കും.9 % പലിശ സബ്സിഡി ആണ്.
സർക്കാർ/ അർദ്ധ സർക്കാർ ജോലിക്കാർക്ക് കിട്ടില്ല.. എന്നാൽ ഹോണറേറിയം, സാമൂഹിക പെൻഷൻ എന്നിവ ലഭിക്കുന്നവർക് ലോണിന് അർഹത ഉണ്ട്. ഒരാൾക്ക് മാക്സിമം 20,000 രൂപ മാത്രമേ നൽകാൻ പാടുള്ളൂ… പക്ഷെ 20,000 ൽ കുറവ് വേണ്ടവർക്ക് കുറവ് തുക നൽകാം..
അടിയന്തിരമായി ചെയ്യേണ്ട ജോലി എത്ര പേർക്ക് വേണം എന്ന Demand എടുക്കൽ ആണ് .ഇത് 30.03.2020 വൈകുന്നേരത്തൊടെ പൂർത്തികരിക്കണം.
ഇതിനായി ADS വഴി കണക്കെടുപ്പ് നടത്തണം.
ഒരോ അയൽകൂട്ടത്തിനും എത്ര പേർക്ക് എത്ര പൈസ വേണം എന്ന് കൃത്യമായി ഡാറ്റ എടുക്കണം..കണക്കുകൾ ശേഖരിച്ച ശേഷം ജില്ലമിഷനിൽ നിന്നും നൽകുന്ന google sheetൽ 31-03-2020 3 മണിക്ക് മുൻപായി അപ്ഡേറ്റ് ചെയ്യണം..
ഡാറ്റ കലക്ഷനും വിവരങ്ങൾ കൈമാറുന്നതിനും Whatsapp ഗ്രൂപ്പുകൾ ഉപയോഗിക്കണം . അടിയന്തിര പ്രാധാന്യം ഉള്ള വിഷയം ആയതിനാൽ വളരെ പെട്ടെന്നു ഈ പ്രവർത്തനം പൂർത്തീകരിക്കാൻ സർക്കാർ തീരുമാനം ഉള്ളത് കൊണ്ട് ആണ് കുറഞ്ഞ സമയപരിധി നൽകുന്നത്.. ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാവരെയും വിളിച്ചു ഇതിനായി അയൽകൂട്ട യോഗം ചേരരുത്. ഫോൺ കാൾ വഴി അയൽകൂട്ടങ്ങളുടെ ഡിമാൻഡ് എടുകാവുന്നത് ആണ്…. എല്ലാവരും സഹകരിക്കുക… സ്പ്രെഡ് ഷീറ്റ് ഇതോടൊപ്പം മെയിൽ ചെയ്യും…

20000 രുപ മാത്രമാണ് ഒരു കുടുംബശ്രീ അംഗത്തിന് നൽകുന്നത് ഇവർക്ക് എത്രയാണോ പണം വേണ്ടത് അവരുടെ പേര് ഫോൺ നമ്പർ സംഖ്യ എന്നിവ എഴുത്തി കുടുംബശീ സെക്രട്ടറിമാർവാർഡ് എഡി എസ്സിന് നൽകണം എഡീസ് സീഡീ എസ്സിന് അയച്ച് തരണം R KLS ലോൺ പോലെ 10000 രൂപക്ക് 630 രുപയാണ് അടക്കേണ്ടി വരിക രണ്ട് അംഗങ്ങളുള്ള കുടുംബശ്രീ യിൽ ഒരാൾക്ക് മാത്രമാണ് ലോൺ നൽകുക പലിശ സബ്സിഡിയായി അടവിന് ശേഷം തിരിച്ച് നൽകും

Comments are closed.