1470-490

ചേലക്കര:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം നടന്നു.

ചേലക്കര ഗ്രാമപഞ്ചായത്ത്,കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം ശ്രീ .യു.ആർ പ്രദീപ് എം.എൽ. എ യുടെ നേതൃത്വത്തിൽ നടന്നു. നിലവിൽ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തുകയും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
310 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ ആരും തന്നെയില്ല.
നിരീക്ഷണത്തിലുള്ള സാമ്പത്തിക പ്രയാസമുള്ള
കുടുബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സഹായമെത്തിക്കുന്നു.
ഒറ്റക്ക് കഴിയുന്നവർ, പാചകം ചെയ്യാൻ കഴിയാത്തവർ, ലോക്ക് ഡൗൺ മൂലം ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർ, ഹോം കോറന്റൻ മൂലം ഭക്ഷണ ക്ഷാമം അനുഭവിക്കുന്നവർ എന്നിവർക്കായി ഇന്ന് മുതൽ കമ്മൂണിറ്റി കിച്ചൺ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി.നിർദ്ധനർക്ക് സൗജ്യ ന്യമായും, മറ്റുള്ളവർക്ക് 20 രുപ നിരക്കിലും, വീട്ടിലെത്തിക്കുമ്പോൾ 25 രൂപ നിരക്കിലും ഭക്ഷണം നൽകുന്നു. ചേലക്കര പോളിടെക്നിക്ക് കാന്റീനിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്.
ഭക്ഷണം വേണ്ടവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ സംരക്ഷിക്കുന്നതിനായി ചേലക്കര ഗവ: എൽ.പി സ്കൂളിൽ ഷെൽട്ടറൊരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തും, ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ടുമെന്റുകളും, സന്നദ്ധ പ്രവർത്തകർ ഉൾപ്പടെയുള്ള എല്ലാവരുടേയും കൂട്ടായ രോഗ പ്രതിരോധ
പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടന്നുവരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റ് തലവൻമാർ എന്നിവർ പങ്കെടുത്തു.

Comments are closed.