1470-490

ഒടുവിൽ ചാലക്കുടിയിലും കൊറോണ സ്ഥിരീകരിച്ചു.

ഒടുവിൽ ചാലക്കുടിയിലും കൊറോണ സ്ഥിരീകരിച്ചു.ഇതോടെ തൃശ്ശൂർ ‘ജില്ലയിൽ നാല് പേർക്ക് കൊറോണ രോഗം ബാധിച്ചു. കോടശ്ശേരി പ പഞ്ചായത്തിലെ അന്‍പതിരണ്ടുക്കാരനാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇരുപതാം തീയതി മൗറീഷ്യസില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അതിനാല്‍ പുറത്ത് അധികമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് അറിയുവാൻ കഴിയുന്നത്. മൗറിഷിസിൽ ഇതുവരെ കൊറോണ സ്ഥിരികരിച്ചിട്ടില്ലാത്തതിനാൽ യാത്രക്കിടയിൽ ആവും രോഗം പടർന്നതെന്ന് കരുതുന്നു മൗറീഷ്യസിൽ നിന്ന് മുബൈ വഴിയാണ് നാട്ടിലെത്തിയിരിക്കുന്നത്.

മൂന്ന് ദിവസം മുൻപ് വയറുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ ടെസറ്റ് റിസല്‍റ്റ് പോസ്റ്റീവ് ആയിരുന്നെങ്കിലും ഔദീഗിക സ്ഥിരികരണം നടത്തിയതിന്നായിരുന്നു.
ഇയാളുട സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുകയാണന്ന് ഡിഎംഒ പറഞ്ഞു. അതിന് ശേഷം മാത്രമെ കുടുതൽ വിവരങ്ങൾ അറിയുവാൻ കഴിയൂ എന്ന് അധികൃതർ പറഞ്ഞു.

Comments are closed.