1470-490

ട്രഷറി പെന്‍ഷന്‍ വിതരണം

ജില്ലയിലെ ട്രഷറികളില്‍ നിന്നും ഏപ്രില്‍ ഒന്നിന് പെന്‍ഷന്‍ വിതരണം ഉണ്ടായിരിക്കില്ലയെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ രണ്ട് മുതലാണ്  പെന്‍ഷന്‍ വിതരണം ചെയ്യുക.തമിഴ്‌നാട് പെന്‍ഷനും എപ്രില്‍ രണ്ടിന് വിതരണം ചെയ്തു തുടങ്ങും. കോവിഡ് 19 പശ്ചാത്തലത്തില്‍ ആദ്യദിനങ്ങളില്‍ ഉണ്ടായേക്കാവുന്ന തിരക്കും ആള്‍ക്കൂട്ടവും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ക്രമീകരണങ്ങളുമായി പെന്‍ഷന്‍കാര്‍ സഹകരിക്കണമെന്ന് ജില്ലാട്രഷറി ഓഫീസര്‍ അറിയിച്ചു.

Comments are closed.