1470-490

തൃശൂർ ഗവ:മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റും: മന്ത്രി എ സി മൊയ്തീൻ

കോവിഡ് 19 സമൂഹ വ്യാപന സാധ്യത മുൻനിർത്തി തൃശൂർ ഗവ:മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി ജൂബിലി ആശുപത്രി 90 മുറികളുള്ള ഒരു ബ്ലോക്ക് വിട്ടു നല്ലകാൻ സന്നദ്ധത അറിയിച്ചതായും അദ്ദേഹം അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി എ സി മൊയ്തീൻ.
കൊറോണ കെയർ സെന്ററുകൾ തുടങ്ങാൻ ഗുരുവായൂർ ദേവസ്വം ബോർഡ് 250 മുറികൾ വിട്ടുനൽകാൻ തീരുമാനിച്ചതായും ഗുരുവായൂരിലെ ലോഡ്ജ് ഉടമകൾ 1000 മുറികൾ തരാമെന്നു സമ്മതിച്ചതായും മന്ത്രി അറിയിച്ചു. ഇവരോടുള്ള ഭരണ കൂടത്തിന്റെ നന്ദിയും മന്ത്രി അറിയിച്ചു.ജില്ലയിൽ 80 ഗ്രാമ പഞ്ചായത്തുകളുൾപ്പെടെ 88 ഇടങ്ങളിൽ സമൂഹ അടുക്കളകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ച മാത്രം പതിനാലായിരത്തിലേറെ പേർക്കാണ് ഈ അടുക്കളകൾ വഴി ഭക്ഷണം പാഴ്‌സലായി നൽകിയത്.രണ്ടായിരത്തിലേറെ പൊതികൾ ഇരുപതു രൂപ നിരക്കിൽ വിതരണം ചെയ്തു.ആറ് പഞ്ചായത്തുകളിൽ ഇന്നുമുതൽ സമൂഹ അടുക്കളകൾ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. സിവിൽ സപ്ലൈസിൽ കുറവുള്ള സാധനങ്ങൾ ഉടൻ എത്തിക്കും. 35 ലോഡ് പച്ചക്കറികളാണ് ശനിയാഴ്ച തൃശ്ശൂരിൽ എത്തിയത്. പച്ചക്കറിയുടെ വിലനിലവാരം നിയന്ത്രിക്കാൻ ഹോർട്ടികോർപ് വിപണിയിൽ ഇടപെടും.ഇതര സംസഥാന തൊഴിലാളികളോട് മനുഷ്യത്വ രഹിതമായി പെരുമാറുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാന്തി എ സി മൊയ്തീൻ അറിയിച്ചു. ജില്ലാ കലക്റ്റർ എസ് ഷാനവാസ് , ഡിഎംഒ ഡോ. കെ ജെ റീന, ഡി പി എം ഡോ . ടി വി സതീശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838