1470-490

സാമൂഹ്യ സേവനത്തിന്റെ പാഠം പ്രാവർത്തികമാക്കി

നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആയ സന അഫ്രിൻ ഈ അവധി ദിവസങ്ങളിലും തിരക്കിലാണ് . തന്റെ നാടിന്റെ ആവശ്യം അറിഞ്ഞു കൊണ്ട് . ഇന്ന് ഏറ്റവും കൂടുതൽ ആവശ്യമുള്ള മാസ്ക് നിർമ്മാണത്തിൽ മുഴുകിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. എസ് പി സി യിൽ നിന്ന് താൻ നേടിയ അറിവുകൾ അർത്ഥവത്താക്കുകയാണ് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലീഡർ കേഡറ്റുകൂടിയായ ഈ പെൺകുട്ടി .നന്മണ്ട സ്വദേശിയായ കല്ലേരി പറമ്പിൽ സുബീറിന്റെ മകളായ സന അഫ്രിൻ തന്റെ ഉപ്പയും സുഹൃത്തുക്കളും നടത്തുന്ന സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളിയാവുകയായിരുന്നു. താലൂക്ക് ഹോസ്പിറ്റൽ ,പോലീസ് സ്റ്റേഷൻ , നന്മണ്ടയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ മാസ്കുകൾ വിതരണം ചെയ്യുന്നു.

Comments are closed.